സന്തോഷ് ട്രോഫി ഫുട്ബോള്‍; കേരളം ഇന്നെത്തും

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനായി കേരള ടീം ഇന്ന് ഭുവനേശ്വറിലെത്തും. നാളെയാണ് പരിശീലനത്തിന് ഇറങ്ങുക. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോവയുമായി ആദ്യകളി നടക്കും. മുന്‍ പതിപ്പുകളേക്കാള്‍ കഠിനമാണ് ഇത്തവണ കാര്യങ്ങള്‍. കിരീടമുയര്‍ത്തുക എന്ന ലക്ഷ്യവുമായി ഏറ്റവും മികച്ച 12 ടീമുകളാണ് ഭുവനേശ്വറില്‍ കളത്തിലിറങ്ങുന്നത്.

ഇത്തവണ യോഗ്യതാ റൗണ്ടിലെ കടുത്ത കടമ്പകള്‍ കടന്നാണ് എല്ലാവരും എത്തുന്നത്. മേഖലകള്‍ തിരിച്ചുള്ള യോഗ്യതാ മത്സരങ്ങള്‍ ഒഴിവാക്കിയതാണ് വ്യത്യാസം കൊണ്ടുവന്നത്. ഓരോ ഭൂപ്രദേശത്തെ ഗ്രൂപ്പുകളായി തിരിച്ച് യോഗ്യത കളിക്കുകയായിരുന്നു ഇതുവരെ. പലപ്പോഴും ഇത് ചില ടീമുകള്‍ക്ക് ഫൈനല്‍ റൗണ്ട് എളുപ്പമാക്കി. എന്നാല്‍, ഇത്തവണ നറുക്കെടുപ്പിലൂടെയായിരുന്നു പ്രാഥമികഘട്ടത്തിലെ ടീം തെരഞ്ഞെടുപ്പ്.

കേരളത്തിന് എതിരാളികളായി എത്തിയത് മിസോറം, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ കരുത്തരാണ്. ഇത് വെല്ലുവിളി കൂട്ടിയിരുന്നു. മുമ്പ് മൂന്ന് മത്സരം മാത്രമായിരുന്നത് ഒരു ടീമിന് അഞ്ച് കളി കിട്ടി. 36 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായി കളിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മാരും നാല് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് അവസാന റൗണ്ടില്‍ കടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News