സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

ബോളിവുഡ് സൂപ്പര്‍ ജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ ഇതിനകംതന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ജയ്സാല്‍മീറിലെ സൂര്യഗര്‍ഗ് പാലസില്‍ വെച്ചായിരുന്നു വിവാഹം. ഫെബ്രുവരി 4 മുതല്‍ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ചടങ്ങുകള്‍ക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

‘മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം’ എന്നായിരുന്നു സിദ്ധാര്‍ഥും കിയാരയും വിവാഹ ചിത്രങ്ങളോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘ഷെര്‍ഷ’ സിനിമയിലെ ‘അബ് ഹുമാരി പെര്‍മനന്റ് ബുക്കിംഗ് ഹോ ഗയി ഹായ്’ എന്ന ഡയലോഗും ഇരുവരും ചിത്രത്തോടൊപ്പം പങ്കുവെച്ചു. പ്രമുഖ താരങ്ങളായ കത്രീന കൈഫ്, വിക്കി കൗശല്‍, ആലിയ ഭട്ട്, വരുണ്‍ധവാന്‍, അനില്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

2020 ല്‍ പുറത്തിറങ്ങിയ ‘ഷെര്‍ഷ’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രം ഒടിടി റിലീസായിരുന്നു. കരണ്‍ ജോഹര്‍, ജൂഹി ചൗള, ഷാഹിദ് കപൂര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമാ സുഹൃത്തുക്കള്‍ക്കായി അടുത്ത ആഴ്ച മുംബൈയില്‍ വിവാഹ സല്‍ക്കാരം സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News