‘ലഖന്‍പൂര്‍’ അല്ലെങ്കില്‍ ‘ലക്ഷ്മണ്‍പൂര്‍’; ലക്‌നൗവിന്റെ പേര് മാറ്റണമെന്ന് ബിജെപി എം പി

ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലക്‌നൗവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് എം പി. ലക്‌നൗവിന്റെ പേര് ‘ലഖന്‍പൂര്‍ അല്ലെങ്കില്‍ ലക്ഷ്മണ്‍പൂര്‍’ എന്നാക്കി പേര് മാറ്റണമെന്നാണ് ബി.ജെ.പി എം പി സംഗം ലാല്‍ ഗുപ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എം പി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി.

നവാബ് അസഫ്-ഉദ്-ദൗലയാണ് ലക്നൗ നഗരത്തെ പുനര്‍നാമകരണം ചെയ്തതെന്നും അതിനാല്‍ ഇത് തിരുത്തണമെന്നുമാണ് കത്തിലെ ആവശ്യം. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ നടപടി അനിവാര്യമാണെന്നും ലാല്‍ ഗുപ്ത കത്തില്‍ പറഞ്ഞു. സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും ചരിത്രത്തെ സംയോജിപ്പിക്കുന്നതിനും ലക്നൗവിന്റെ പേര് ലഖന്‍പൂര്‍ എന്നോ അമൃത്കാലിലെ ലക്ഷ്മണ്‍പൂര്‍ എന്നോ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റും ഗുപ്ത പങ്കുവച്ചിരുന്നു.

ഇതോടെ ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലക്നൗവിന്റെ പേര് മാറ്റം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ് ബി.ജെ.പി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel