കേക്ക് കൊണ്ടൊരു വിവാഹ വസ്ത്രം; ഭാരം 131 കിലോ ഗ്രാം

കേക്ക് കൊണ്ട് വിവാഹവസ്ത്രം ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ബേക്കറി ഉടമ. ‘സ്വീറ്റി കേക്ക്‌സ്’ എന്ന ബേക്കറിയുടെ ഉടമയായ നതാഷ കോളിന്‍ കിം ലീ ഫോക്‌സ് ആണ് ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.  131.15 കിലോയുള്ള കേക്ക് ഗൗണ്‍ ഒരുക്കിയാണ് ഈ നേട്ടം. 4.15 മീറ്റര്‍ ചുറ്റളവും 1.57 മീറ്റര്‍ ഉയരവുമുള്ളതാണ് ഈ കേക്ക്.

വിവാഹവസ്ത്രം പോലെ നിര്‍മിച്ചെടുത്ത വെള്ള കേക്കാണ് നതാഷ അവതരിപ്പിച്ചത്. മോഡലിന് എളുപ്പത്തില്‍ നടക്കാനായി ചക്രങ്ങളടക്കം കേക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ അടിഭാഗം അലുമിനിയം ഫ്രെയിം ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു.

ഈ കേക്ക്ഗൗണിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ശ്രദ്ധ നേടുകയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 1.5മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News