ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍

കോഴിക്കോട് ജില്ലയിലും ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍. പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗങ്ങളില്‍ എ ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതോടെ ഇരട്ടിയോളം പേരുകളുള്ള പട്ടിക കെപിസിസിക്ക് അയക്കാനാണ് തീരുമാനം.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കാന്‍ പുനഃസംഘടനാ സമിതി ചൊവ്വാഴ്ച്ച ചേര്‍ന്ന യോഗത്തിലും പട്ടിക ചുരുക്കാന്‍ സാധിച്ചിട്ടില്ല. തങ്ങള്‍ നിര്‍ദേശിച്ച പേരുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍.

ഇതോടെ ഭാരവാഹിത്വത്തിന്റെ ഇരട്ടിയോളം പേരുകളുള്ള പട്ടിക കെപിസിസിക്ക് അയക്കാനാണ് തീരുമാനം. 35 ഡിസിസി ഭാരവാഹികളുടെ സ്ഥാനത്തേക്ക് 62 പേരുടെ ലിസ്റ്റും 26 ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് 60ഓളം പേരുടെ ലിസ്റ്റുമാണ് തയ്യാറായത്.

എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ, നിലവിലെ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍, ശശി തരൂര്‍ എന്നിവരുടെ ഗ്രൂപ്പ് സമവാക്യവും പട്ടിക ചുരുക്കാന്‍ പ്രതിസന്ധിയായി. പുതിയ ലിസ്റ്റില്‍ ഭാരവാഹികളെ കണ്ടെത്തുക കെപിസിസിക്കും വെല്ലുവിളിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here