കെ.പി.പി.എല്ലില്‍ നിര്‍മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’; ചിത്രം പങ്കുവെച്ച് മന്ത്രി പി രാജീവ്

കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് നിര്‍മ്മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’ പത്രം. കഴിഞ്ഞ ദിവസം അച്ചടിച്ച പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിലെ 7,8,9,10 പേജുകളാണ് കേരള പേപ്പറില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയിട്ട ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിനെ കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ പൊതുമേഖലാ സ്ഥാപനമായി തുടങ്ങുകയും ചെയ്ത കാര്യം മന്ത്രി ഫെയ്‌സ്‌സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ദിശാബോധവും കൊണ്ട് മാത്രമാണ് ഇത് നടന്നതെന്നും പൊതുമേഖല എങ്ങനെ ബദലാകുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുവെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

കേരളത്തിന്റെ സ്വന്തം കെ.പി.പി.എല്ലില്‍ നിര്‍മ്മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’. കഴിഞ്ഞ ദിവസം അച്ചടിച്ച പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിലാണ് 7,8,9,10 പേജുകള്‍ കേരള പേപ്പറില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളം കേന്ദ്രസര്‍ക്കാര്‍ പൂട്ടിയിട്ട ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കുകയും ഇവിടെ കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ദിശാബോധവും കൊണ്ട് മാത്രമാണ്. ഇതാ നമ്മള്‍ ചരിത്രം രചിക്കുന്നു, നമ്മള്‍ ഉയരങ്ങള്‍ താണ്ടുന്നു. പൊതുമേഖല എങ്ങനെ ബദലാകുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News