റിയാദില്‍ അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിന് തുടക്കം

റിയാദില്‍ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി. റിയാദിലെ ഹമദ് അല്‍ജാസര്‍ ഹാളില്‍ മൂന്ന് ദിവസത്തെ സമ്മേളത്തിനാണ് ഇന്ന് തുടക്കമായത്. അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തോടനുബന്ധിച്ച് വലിയ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. എണ്‍പത്തിയെട്ടു രാജ്യങ്ങളില്‍ നിന്നുള്ള 67000 വിദഗ്ധരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 2,300 ശാസ്ത്ര പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഊര്‍ജമേഖലയുടെ ഭാവി, ഖനനം, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നിവയിലാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ബഹിരാകാശ ശാസ്ത്രം, പരിസ്ഥിതി, ജീവിതനിലവാരം എന്നീ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ബയോടെക്നോളജി, ഡാറ്റ സുരക്ഷ, ശാസ്ത്രമേഖലയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് എന്നീ വിഷയങ്ങളിലും ചര്‍ച്ച നടക്കും.

ദേശീയ ശാസ്ത്ര ഗവേഷണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അടിസ്ഥാന ശാസ്ത്രത്തിലുള്ള പങ്ക് ഉയര്‍ത്തിപ്പിടിക്കുകയാണ് കോണ്‍ഫറന്‍സിലൂടെ ലക്ഷ്യമിടുന്നതെന്ന് കിങ് സൗദ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ബര്‍ദാന്‍ അല്‍ ഒമര്‍ പറഞ്ഞു. മനുഷ്യ, പ്രകൃതി വിഭവ മേഖലകളില്‍ സൗദി വിഷന്‍ 2030 നടപ്പിലാക്കുകയും ലക്ഷ്യമാണെന്ന് ബര്‍ദാന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here