എറണാകുളത്തും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസ് അക്രമ സമരം

എറണാകുളത്തും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസിന്റെ അക്രമ സമരം. പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എറണാകുളത്ത് അക്രമസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പത്തനംതിട്ട കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് തുടക്കം മുതല്‍ തന്നെ പ്രകോപനപരമായിരുന്നു. കലക്ടറേറ്റിന് മുമ്പില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധക്കാര്‍ മറിച്ചിട്ടു. അക്രമ സമരം തുടര്‍ന്നപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി  ഒടിക്കുകയും ചെയ്തു.

എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും അക്രമസക്തമായി. പൊലീസിന് മുമ്പില്‍ പ്രവര്‍ത്തകര്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ അക്രമണം അഴിച്ചുവിട്ടതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തെരുവില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പത്തനംതിട്ടയിലും എറണാകുളത്തും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സമരം അവസാനിച്ചത്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്ത് ഇന്നും യൂത്ത് കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here