അദാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് സുബ്രഹ്മണ്യ സ്വാമി

ഗൗതം അദാനിയുടെ മുഴുവന്‍ സ്വത്തുക്കളും കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടി ലേലത്തിന് വെക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ലേലത്തിലൂടെ ലഭിക്കുന്ന തുക അദാനിയുടെ വഞ്ചനക്കിരയായവര്‍ക്ക് തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2023-24 ലെ കേന്ദ്ര ബജറ്റിന് ലക്ഷ്യങ്ങളോ തന്ത്രങ്ങളോ ഇല്ലെന്ന് ആരോപിച്ചുവെന്നും അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈന ആക്രമണം നടത്തുന്ന സമയത്ത് പ്രതിരോധത്തിനുള്ള വിഹിതം കുറവാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക, വ്യവസായ, സേവന മേഖലകള്‍ക്കായി ബജറ്റ് ഒന്നും നല്‍കിയിട്ടില്ലെന്നും അതിന്റെ മുന്‍ഗണനകള്‍ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദാനിയുമായി ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അദാനിയുമായി ബന്ധമുള്ള പലരേയും എനിക്കറിയാം.പലര്‍ക്കും അദാനിയുമായി ബന്ധങ്ങളുണ്ട്. അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. എന്നാല്‍, ഇക്കാര്യത്തില്‍ ബിജെപിയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുബ്രമണ്യ സ്വാമിയുടെ പ്രതികരണം.

അതേസമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയചര്‍ച്ചയില്‍ അദാനി വിഷയമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രധാനമന്ത്രിയും വ്യവസായി ഗൗതം അദാനിയും തമ്മില്‍ എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ സഭയില്‍ ചോദിച്ചിരുന്നു. അദാനിക്ക് കേന്ദ്രം വഴിവിട്ട സഹായം നല്‍കിയെന്നടക്കമുള്ള ആരോപണങ്ങങ്ങളും അദ്ദേഹം ഉന്നയിച്ചു. മോദിയും അദാനിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും രാഹുല്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News