വെഞ്ഞാറമൂട്ടില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം

വെഞ്ഞാറമൂട് വേളാവൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ പിരപ്പന്‍കോട് വട്ടവള സ്വദേശി ഗോപന്‍ (55) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് തയ്ക്കാട് സ്വദേശി അശോകനെ (45) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വേളാവൂരിലെ സി ഐ ടിയു തൊഴിലാളിയാണ് ഗോപന്‍.

വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഇരുവാഹനങ്ങളും പോത്തന്‍കോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു. ലോറി തട്ടി നിയന്ത്രണംവിട്ട് ബൈക്ക് യാത്രികര്‍ വാഹനത്തിന് അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here