കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിനോദ് കെ ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ശിപാര്‍ശ

കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയമാണ് കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്.

കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍. 2011 നവംബര്‍ 8 ന് കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തതു. ശേഷം 2013 ജൂണ്‍ 24ന് സ്ഥിരം ജഡ്ജിയായി ചുമതലയേറ്റു.  2025 ഏപ്രില്‍ 24 വരെയാകും അദ്ദേഹത്തിന് കാലാവധിയുണ്ടാവുക.

മുമ്പ് ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കൊളീജിയം പുതിയ ശുപാര്‍ശ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ 2022 ഡിസംബറില്‍ നല്‍കിയ ശിപാര്‍ശ സുപ്രീം കോടതി കൊളീജിയം തിരിച്ചുവിളിച്ചു.

ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് മുമ്പ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും അതും കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു.

രാജസ്ഥാന്‍ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സന്ദീപ് മേത്തയെ ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സഞ്ജയ് കരോളിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒഴിവുണ്ടായ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ തസ്തിക നികത്താനാണ് കൊളീജിയം തീരുമാനമെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News