ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയുടെ ആക്രമണം. തത്തേങ്ങലം മൂച്ചിക്കുന്നത്ത് ആടിനെ പുലി അക്രമിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആടുകളെ വീടിനു സമീപത്തെ വാഴത്തോപ്പില്‍ മേയ്ക്കാന്‍ വിട്ടപ്പോഴാണ് പുലി ആക്രമിച്ചത്. മൂച്ചിക്കുന്നത്ത് ഹരിദാസിന്റെ ഭാര്യയാണ് ആടുകളെ മേച്ചിരുന്നത്.

പരുക്കേറ്റ ആടിനെ മണ്ണാര്‍ക്കാട് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉറപ്പായതോടെ ജനങ്ങളും ഭീതിയിലായി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മണ്ണാര്‍ക്കാട് കുന്തിപ്പാടത്തും പുലിയെ കണ്ടതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

ജനുവരി മാസം അവസാനവും മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് പുലി ഇറങ്ങുകയും വളര്‍ത്തുനായയെ കടിച്ചു കൊല്ലുകയും ചെയ്തിരുന്നു. രാത്രി ഒമ്പതു മണിയോടെ നായയുടെ കരച്ചില്‍ കേട്ട് തത്തേങ്ങലം പുളിഞ്ചോട് മേലാറ്റിങ്കര മണി കണ്ഠന്‍ പുറത്തിറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്. നായയെ ആക്രമിക്കുകയായിരുന്ന പുലി ടോര്‍ച്ച് ലൈറ്റ് കണ്ടതോടെ ഓടിപ്പോവുകയായിരുന്നു.

പശുക്കള്‍ക്കും തൊ‍ഴുത്തിനും കോഴിഫാമിനുമെല്ലാം രാത്രികളില്‍ പ്രദേശവാസികള്‍ കാവലിരിക്കുന്ന അവസ്ഥയാണിപ്പോള്‍. തത്തേങ്ങലത്ത് നേരത്തെയും  രണ്ടു കുട്ടികള്‍ പുലിയെ കണ്ടിരുന്നു. ഭീതി ഒഴിവാക്കാന്‍ വനം വകുപ്പ് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here