ചീറിപ്പായുന്ന ബൈക്കിലിരുന്ന് ചുംബനം; കമിതാക്കള്‍ക്കെതിരെ കേസ്

ഗതാഗത നിയമം ലംഘിച്ച്, ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ ഇരുന്ന് പരസ്പരം ചുംബിച്ച കമിതാക്കള്‍ക്കെതിരെ കേസ്. രാജസ്ഥാനിലെ അജ്മീറിലാണ് ഏവരേയും ഞെട്ടിച്ച സംഭവം. അതിവേഗം പായുന്ന ബൈക്കില്‍ കമിതാക്കള്‍ ചുംബിക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലായത്. കമിതാക്കള്‍ അജ്മീറില്‍ നിന്ന് പുഷ്‌കറിലേക്ക് പോകുംവഴിയാണ് സംഭവം.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അജ്മീര്‍ പൊലീസിന് രാജസ്ഥാന്‍ പൊലീസ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കി. സംഭവുമായി ബന്ധപ്പെട്ട് കുറ്റവാളികളുടെ ബൈക്ക് പിടിച്ചെടുത്തതായും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും മറുപടി ട്വീറ്റുകളിലൂടെ അജ്മീര്‍ പൊലീസ് അറിയിച്ചു. IPC സെക്ഷന്‍ 336, 279, 294 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

മറ്റുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാകുംവിധം യാത്ര ചെയ്ത ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അടുത്തിടെ ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News