ഹിമാചല്‍ പ്രദേശില്‍ അദാനി സ്ഥാപനത്തില്‍ റെയ്ഡ്

ഹിമാചല്‍ പ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ കമ്പനിയില്‍ റെയ്ഡ്. സോളന്‍ ആസ്ഥാനമായുള്ള അദാനി വില്‍മര്‍ കമ്പനിയുടെ കാരിങ്ങ് ആന്‍ഡ് ഫോര്‍വേഡ് (സി ആന്‍ഡ് എഫ്) യൂണിറ്റില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പര്‍വനൂവിലെ അദാനി ഗ്രൂപ്പിന്റെ യൂണിറ്റിലായിരുന്നു റെയ്ഡ്.

ജിഎസ്ടി നികുതി അടയ്ക്കുന്നതില്‍ കമ്പനി തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അദാനി ഗ്രൂപ്പും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറും ചേര്‍ന്നുള്ള 50:50 സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍. ഫോര്‍ച്യൂണ്‍ ഓയില്‍ ഈ കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങളിലൊന്നാണ്.

നരേന്ദ്ര മോദിക്ക് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അദാനി കമ്പനിക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News