പരസ്യ സ്‌നേഹപ്രകടനങ്ങള്‍ പാടില്ല; സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍ഐടി

വിചിത്രമായ സര്‍ക്കുലറുമായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എന്‍ഐടി). കോഴിക്കോട് എന്‍ഐടിയില്‍ സ്‌നേഹപ്രകടനങ്ങള്‍ വിലക്കി സര്‍ക്കുലര്‍ ഇറക്കി. സ്റ്റുഡന്റ്‌സ് ഡീന്‍ ഡോ. ജി. കെ. രജനീകാന്തിന്റേതാണ് സര്‍ക്കുലര്‍. ക്യാംപസില്‍ എവിടെയും പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മറ്റു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്‌നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്നും സര്‍ക്കുലര്‍ ലംഘിക്കുന്നവര്‍ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ക്യാംപസില്‍ സൗഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടുന്ന സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ പാടില്ല. അവ സ്ഥാപനത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണ്. അക്കാദമിക് സ്ഥലങ്ങളിലും റെസ്റ്റ് റൂമുകളിലും വെളിച്ചം കുറവുളള സ്ഥലങ്ങളിലും കണ്ടുവരുന്ന പരസ്യമായ സ്നേഹ ചേഷ്ടകളും സ്വകാര്യ പ്രവര്‍ത്തികളും ഉചിതമല്ല. അത് പരസ്പര സമ്മതത്തോടെയുളളതാണെങ്കില്‍ പോലും’, സര്‍ക്കുലറില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News