ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല്‍ മുക്കി അടിക്കണമെന്ന് കെ സുരേന്ദ്രന്‍

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂത്രത്തില്‍ ചൂലുമുക്കി ചിന്ത ജെറോമിനെ അടിക്കണം. എന്ത് പണിയാണ് ചിന്ത ജെറോം ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് ബിജെപിയുടെ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം. ചിന്ത ജെറോമിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഒരു പിഴവുമില്ലെന്നും അത് അണ്‍പാര്‍ലമെന്ററി പ്രയോഗമല്ലെന്നും പിന്നീട് സുരേന്ദ്രന്‍ വിശദീകരിച്ചു.

കേരളത്തില്‍ പശുക്കള്‍ തരുന്ന സംഭാവന പോലും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന ബജറ്റിനെതിരെയായിരുന്നു കോഴിക്കോട്ട് ബിജെപിയുടെ കളക്ട്രേറ്റ് മാര്‍ച്ച്. കളക്ട്രേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസിനെ നേരിട്ട് മുന്നോട്ടു പോകാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അക്രമാന്തരീക്ഷം സൃഷ്ടിച്ച സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like