ബില്‍ഗേറ്റ്‌സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇവന്റ് പ്ലാനറും സാമൂഹ്യ പ്രവര്‍ത്തകയുമായ പൗല ഹര്‍ഡുമായാണ് ബില്‍ഗേറ്റ്‌സ് പ്രണയത്തിലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൗളയുമായി ബില്‍ഗേറ്റ്‌സ് ഒരു വര്‍ഷത്തിലേറെയായി ഡേറ്റിങ്ങിലാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മെന്‍സ് സിംഗിള്‍സ് കാണാന്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 2021ലായിരുന്നു ബില്‍ഗേറ്റ്‌സും മുന്‍ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here