ബോർഡർ-ഗവാസ്‌കർ പരമ്പര: ആദ്യദിനം ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ടീം ഇന്ത്യ

ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയുടെ സമ്പൂർണ്ണ  ആധിപത്യം. ഇന്ത്യൻ സ്പിന്നർമാർ ആദ്യദിനം തന്നെ  ഓസ്ട്രേലിയൻ ബാറ്റർമാരെ ചുരുട്ടിക്കെട്ടി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 177 റൺസിന് അവസാനിച്ചു. ഒന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുത്തിട്ടുണ്ട്.  71 പന്തിൽ 20 റൺസെടുത്ത കെഎൽ രാഹുലാണ് പുറത്തായത്.

രവീന്ദ്ര ജഡേജ 5 വിക്കറ്റും രവിചന്ദ്ര അശ്വിൻ 3 വിക്കറ്റും നേടിയപ്പോൾ ഓസ്ട്രേലിയ തകർന്നടിയുകയായിരുന്നു. നേരത്തെ  ഡേവിഡ് വാർണറെയും ഉസ്മാൻ ഖ്വാജയെയും വേഗത്തിൽ മടക്കി മുഹമ്മദ് ഷമിയും സിറാജും നൽകിയ മികച്ച തുടക്കം  ജഡേജയും അശ്വിനും ഏറ്റെടുക്കുകയായിരുന്നു. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ  69പന്തിൽ 56 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും അഞ്ച് പന്ത് നേരിട്ട്  റൺസൊന്നും നേടാതെ രവിചന്ദ്ര അശ്വിനുമാണ് ക്രീസിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here