‘അവളോട് ആരാധന’; കോണ്‍ക്രീറ്റ് പാളിയില്‍ നിന്ന് രക്ഷിക്കാന്‍ അനുജനെ ചേര്‍ത്തുപിടിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് WHO മേധാവി

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ ദുരിതക്കാഴ്ചകൾ അവസാനിക്കുന്നില്ല. കോൺക്രീറ്റ് പാളികൾക്കുള്ളിൽ ഞെരിഞ്ഞമർന്നവരെയും, ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ വിങ്ങിപ്പൊട്ടുന്നവരെയും ലോകം കണ്ടുകൊണ്ടേയിരിക്കുകയാണ്. ഇതിനിടെ നവജാതശിശുവിനെ രക്ഷപ്പെടുത്തിയതുൾപ്പെടെയുള്ള ചില സംഭവങ്ങൾ രക്ഷാപ്രവർത്തകർക്കും ലോകത്തിനും ആശ്വാസം പകരുന്നു.

Explained: Why was the Turkey-Syria earthquake that killed thousands so deadly?- The New Indian Express

അത്തരത്തിൽ ലോകം ശ്രദ്ധിച്ച ഒന്നാണ് ഭീമൻ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഒരു പെൺകുട്ടിയുടെയും സഹോദരന്റെയും ദൃശ്യങ്ങൾ. ഭൂകമ്പ പ്രദേശത്തുനിന്ന് ഐക്യരാഷ്ട്ര സഭ പ്രതിനിധികളിലൊരാള്‍ പങ്കുവെച്ച ചിത്രം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഭൂകമ്പത്തിന്റെ തീവ്രത മനസ്സിലാകുന്ന വിധത്തിലുള്ളതായിരുന്നു. ഭീമന്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ ഏഴും മൂന്നും പ്രായമുള്ള രണ്ട് സഹോദരങ്ങള്‍. ഞെരിഞ്ഞമര്‍ന്നു കിടക്കുന്നതിനിടയിലും കോൺക്രീറ്റ് പാളി കുഞ്ഞനുജന്റെ തലയില്‍ വീഴാതിരിക്കാന്‍ ഉറങ്ങാതെ അവൾ കാത്തത് 17 മണിക്കൂര്‍.

Turkey-Syria earthquake: Photo of Syrian girl protecting brother under rubble goes viral - The Week

ഇപ്പോ‍ഴിതാ പെണ്‍കുട്ടിയുടെ ഫോട്ടോ പങ്കുവെച്ച് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ധീരയായ ഈ പെണ്‍കുട്ടിയോട് ആരാധന മാത്രമാണെന്നാണ് ഗ്രബിയേസസ് പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് സഹോദരങ്ങളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ അവരെ രക്ഷപ്പെടുത്തുകയായിരുന്നു.

Pope Francis calls for solidarity with Turkey, Syria after earthquakes | USCCB

ഭൂകമ്പം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തുര്‍ക്കിയിലും സിറിയയിലും രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെയും മെഡിക്കല്‍ സംഘത്തെയും ഇന്ത്യയും അയച്ചിട്ടുണ്ട്.


കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News