ട്വിറ്റർ ബ്ലൂ ഇനി ഇന്ത്യയിലും; പണം കൊടുത്ത് സേവനങ്ങൾ സ്വന്തമാക്കാം

ട്വിറ്ററിലെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂ ഇനി മുതൽ ഇന്ത്യയിലും ലഭ്യമാകും. പ്രീമിയം  സേവനങ്ങൾ  ഉപഭോക്താക്കള്‍ക്ക് പണം നൽകി ഉപയോഗിക്കാൻ കഴിയും. ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ട്വിറ്റര്‍ ബ്ലൂ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് 900 രൂപയാണ് പ്രീമിയം സബ്സ്ക്രിപ്ഷൻ്റെ പ്രതിമാസ നിരക്ക്. എന്നാല്‍ ട്വിറ്റര്‍ വെബ് ഉപഭോക്താക്കള്‍ക്ക് 650 രൂപയ്ക്ക് ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാൻ കഴിയും.

6800 രൂപയുടെ വാര്‍ഷിക പ്ലാനും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. എന്നാല്‍ ഇതും  ട്വിറ്റര്‍ വെബ് ഉപഭോക്താവിന് മാത്രമേ ലഭ്യമാകു. ഇത് പ്രകാരം പ്രതിമാസം 566 രൂപയാണ് ഉപയോക്താവിന് ചെലവ് വരുന്നത്. ഉപഭോക്താക്കളുടെ പ്രൊഫൈലിന്റെ പേരിന്  ബ്ലൂടിക്ക് ലഭിക്കുന്നതിനൊപ്പം അധിക ഫീച്ചറുകളും ഈ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കും. ഒപ്പം ട്വിറ്ററിൻ്റെ ഇതുവരെ ഇന്ത്യയിൽ ലഭ്യമാകാത്ത പുതിയ ഫീച്ചറുകള്‍ ആദ്യം ഉപയോഗിക്കുകയും ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News