രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മപരിപാടികള്‍ക്ക് ഇന്ന് തുടക്കം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം 100 ദിന കര്‍മ്മപരിപാടികള്‍ക്ക് ഇന്ന് തുടക്കം. 15896 കോടി രൂപയുടെ 1284 പദ്ധതികളാണ് 100 ദിനത്തില്‍ നടപ്പാക്കുന്നത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന കര്‍മ്മപരിപാടി കഴിഞ്ഞ ദിവസമാണ് ( 09.02.2023) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

ഇന്ന് വൈകുന്നേരം മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനം നടത്തുന്നതോടുകൂടി നൂറുദിന പരിപാടികള്‍ക്ക് തുടക്കമാകും.100 ദിവസം കൊണ്ട് 15,896.03 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും. 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

100 ദിവസം കൊണ്ട് 15,896.03 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങള്‍ പൂര്‍ത്തീകരിക്കും. പച്ചക്കറി ഉത്പാദനത്തിന് ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉത്പാദനവും വിതരണവും തുടങ്ങും. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ 7 ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള പദ്ധതി നടപ്പിലാക്കും.

ബ്രഹ്മപുരം സൗരോര്‍ജജ പ്ലാന്റിന്റെ ഉദ്ഘാടനവും നടത്തും. പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസിആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുക. പ്രോജക്റ്റുകളുടെ പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News