രാജസ്ഥാന്‍ നിയമസഭയില്‍ ബജറ്റ് മാറി വായിച്ച് അശോക് ഗെഹ്ലോട്ട്; പ്രതിഷേധം

രാജസ്ഥാന്‍ നിയമസഭയില്‍ ബജറ്റ് മാറി വായിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഗെഹ്ലോട്ട് വായിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. ബജറ്റ് ആരംഭിച്ച് 7 മിനിറ്റോളം വൈകിയാണ് ബജറ്റ് മാറിപ്പോയ കാര്യം ഗെഹ്ലോട്ട് തിരിച്ചറിയുന്നത്.

ബജറ്റ് മാറിയതിനെ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായി. തുടര്‍ന്ന് ചീഫ്‌വിപ്പ് ഗെഹ്ലോട്ടിനെ കൂടുതല്‍ വായിക്കുന്നതില്‍ നിന്ന് തടയുകയും, സഭ 30 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

ഗെഹ്ലോട്ടിനുണ്ടായ പിഴവിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ബഹളം വെയ്ക്കുകയും നടുത്തളത്തില്‍ ഇറങ്ങുകയും ചെയ്തു. ‘രാജസ്ഥാന്റെ ബജറ്റ്, സമ്പാദ്യവും ആശ്വാസവും പുരോഗതിയും നല്‍കുന്നതായിരിക്കുമെന്ന് അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈ വര്‍ഷാവസാനം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like