നാല് വയസ്സുകാരിയുടെ മരണം; പ്ലൈവുഡ് ഫാക്ടറി അടച്ചിടാന്‍ നിര്‍ദ്ദേശം

പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലു വയസ്സുകാരി മരിച്ച സംഭവത്തില്‍ നടപടിയുമായി പഞ്ചായത്ത്. അപകടകരമായ കുഴി മൂടാതിരുന്ന നോപ്ലൈവുഡ് കമ്പനി അടച്ചു പൂട്ടാന്‍ വെങ്ങോല പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. പഴയ കിണറാണ് കമ്പിനി മാലിന്യക്കുഴിയായി ഉപയോഗിച്ചിരുന്നത്.

പ്ലൈവുഡ് കമ്പനിയിലെ അതിഥി തൊഴിലാളിയും പശ്ചിമ ബംഗാള്‍ സ്വദേശിനിയുമായ ഹുനൂബയുടെ മകള്‍ അസ്മിനയാണ് മരിച്ചത്. ഹുനൂബ ജോലി ചെയ്യുമ്പോള്‍ കിണറ്റിലേക്ക് എത്തിനോക്കിയ കുട്ടി കാല്‍ വഴുതി അതില്‍ വീഴുകയായിരുന്നു. ഉടന്‍ മറ്റ് തൊഴിലാളികള്‍ കുട്ടിയെ പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News