ശ്രീദേവിയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് റിലീസിന്; ചൈനയില്‍ 6000 സ്‌ക്രീനുകളില്‍ പ്രദര്‍ശനം

തമിഴില്‍ നിന്ന് തുടങ്ങി ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നടിയാണ് ശ്രീദേവി. നടിയുടെ അപ്രതീക്ഷിത വിയോഗം പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ നടിയുടെ അവസാന ചിത്രമായ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചൈനയിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 6000 സ്‌ക്രീനുകളിലായാണ് ചിത്രം എത്തുക. ഇതിന് മുന്‍പ് സുശാന്ത് സിംഗ് രജ്പുത്തിന്റെ ഛിച്ചോരെ, തമിഴ് ചിത്രം കനാ, അജയ് ദേവ്ഗണിന്റെ ദൃശ്യം എന്നീ ചിത്രങ്ങളും ചൈനയില്‍ റിലീസ് ചെയ്തിരുന്നു.

2012ലാണ് ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് റിലീസ് ചെയ്തത്. സിനിമയിലേക്കുള്ള ശ്രീദേവിയുടെ മടങ്ങിവരവ് കൂടിയായിരുന്നു ചിത്രം. ദേശീയ തലത്തില്‍ വലിയ സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചിരുന്നു. ശ്രീദേവിയുടെ ചരമവാര്‍ഷികമായ ഫെബ്രുവരി 24നാണ് ഇംഗ്ലീഷ് വിംഗ്ലീഷ് റിലീസിനെത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശശി എന്ന വീട്ടമ്മയായാണ് ശ്രീദേവി ചിത്രത്തിലെത്തുന്നത്. ഇംഗ്ലീഷ് അറിയാത്ത ശശി സഹോദരിയുടെ വിവാഹത്തിന് വിദേശത്ത് പോവുകയും തുടര്‍ന്ന്, അവരുടെ ജീവിത രീതിയിലും ഭാഷയിലും ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത്. 2018 ഫെബ്രുവരി 24ന് ദുബായിലെ ഫ്ളാറ്റില്‍ വച്ചാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News