കൊച്ചി ബസ് അപകടം; ഡ്രൈവറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചിയില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ബസ് ഡ്രൈവര്‍ ദീപകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ദീപകുമാറിനെ ഇന്നലെ വൈകിട്ടോടെ പിടികൂടുകയായിരുന്നു. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് കച്ചേരിപ്പടിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. നഗരത്തില്‍ കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനില്‍ രാവിലെയാണ് അപകടം ഉണ്ടായത്.

മേനക കാക്കനാട് റൂട്ടിലോടുന്ന സിംന എന്ന സ്വകാര്യ ബസ്സാണ് ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തില്‍പെട്ട ആന്റണി തല്‍ക്ഷണം മരിച്ചു. അതേസമയം നഗരത്തില്‍ വാഹന പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News