50 ലിറ്റർ ശേഷിയുള്ള ടാങ്കിൽ 57 ലിറ്റർ പെട്രോൾ അടിച്ചു; പമ്പ് പൂട്ടിച്ച് ഹൈക്കോടതി ജഡ്ജി

50 ലിറ്റർ ശേഷിയുള്ള കാറിന്‍റെ ടാങ്കില്‍ അടിച്ചത് 57 ലിറ്റർ പെട്രോൾ. എന്നാലോ ബില്ലടിച്ചു നൽകിയത് ഹൈക്കോടതി ജഡ്ജിക്കും. പിന്നെ പറയണോ പൊല്ലാപ്പ്. ബില്ലു കണ്ട് ഞെട്ടിയ ജഡ്ജി ഉടന്‍ തന്നെ അധികൃതരെ വിളിച്ചു വിവരം പറഞ്ഞു.

കൂടുതൽ നടപടികളൊന്നും ഇല്ലാതെ തന്നെ പെട്രോള്‍ പമ്പും അടപ്പിച്ചു. സിറ്റി ഫ്യുവല്‍സ് എന്ന പമ്പാണ് ലീഗല്‍ മെട്രോളജി വകുപ്പ് അടപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മധ്യപ്രദേശ്  ഹൈക്കോടതി ജഡ്ജിയുടെ വാഹനം പെട്രോള്‍ അടിക്കുന്നതിനായി ജബല്‍പൂരിലെ പമ്പില്‍ എത്തിയത്.

പെട്രോള്‍ പമ്പില്‍ വണ്ടി നിർത്തിയ  ഡ്രൈവര്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ പമ്പിലെ ജീവനക്കാരോട് പറഞ്ഞു.  എന്നാല്‍ 57 ലിറ്ററിന്‍റെ ബില്ല് കണ്ട, പിന്‍ സീറ്റില്‍ ഇരുന്ന ജഡ്ജി ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് തദ്ദേശ സ്ഥാപന അധികൃതരെ വിളിച്ചുവരുത്തി. പിന്നീട് അവര്‍ എത്തി സംഭവം പരിശോധിക്കുകയും നടപടി സ്വീകരിക്കുക‍യുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News