കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി അമിത് ഷാ

കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളം സുരക്ഷിത സ്ഥാനമല്ലെന്നാണ് അമിത് ഷാ പരോക്ഷമായി കേരളത്തിനെതിരെ പ്രസംഗിച്ചത്. ബിജെപി സര്‍ക്കാറിന് മാത്രമെ കര്‍ണാടകയെ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ കഴിയുവെന്നും അയല്‍ സംസ്ഥാനമായ കേരളത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോയെന്നും കര്‍ണാടകയിലെ പുത്തൂരില്‍ റാലിക്കിടെ കേരളത്തെ അധിക്ഷേപിച്ചു കൊണ്ട് പറഞ്ഞു.

മോദി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ ദേശദ്രോഹികളെ ശക്തിപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്.
ദേശവിരുദ്ധരെ സഹായിക്കുന്ന സമീപനമുള്ള കോണ്‍ഗ്രസ് പാര്‍ടിക്ക് ഒരിക്കലും കര്‍ണാടകത്തെ രക്ഷിക്കാന്‍ കഴിയില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കു മാത്രമേ അത് സാധിക്കൂ. കര്‍ണാടകത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപി സര്‍ക്കാരിന് മാത്രമേ സാധിക്കു എന്നും അമിത് ഷാ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here