കിഴക്കൻ ജർമ്മനിയുടെ കമ്മ്യൂണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രിയായിരുന്ന ഹാ​ൻ​സ് മോ​ഡ്രോവ് അന്തരിച്ചു

കിഴക്കൻ ജ​ർ​മ്മനി​ലെ കമ്യൂ​ണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രിയായിരുന്ന ​ഹാ​ൻ​സ് മോ​ഡ്രോവ് അ​ന്ത​രി​ച്ചു. 95 വയസായിരുന്നു.1989 ന​വം​ബ​റി​ൽ ബ​ർ​ലി​ൻ മ​തി​ലി​ന്റെ ത​ക​ർ​ച്ച​ക്കു പി​ന്നാ​ലെ ഹാ​ൻ​സ് മോ​​ഡ്രോവ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ഴാ​ണ് ജ​ർ​മ്മൻ ഏ​കീ​ക​ര​ണം ന​ട​ന്ന​ത്.ലെ​ഫ്റ്റ് പാ​ർ​ട്ടി പാ​ർ​ല​മെ​ന്റ​റി ഗ്രൂ​പ്പാണ് അദ്ദേഹത്തിൻ്റെ മരണവാർത്ത അറിയിച്ചത്.

ബെ​ർ​ലി​ൻ മ​തി​ൽ ത​ക​ർ​ന്ന് നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 1989 ന​വം​ബ​ർ 13നാ​ണ് മോ​ഡ്രോ​വ് ജ​ർ​മ്മൻ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക്കിൻ്റെ (​കി​ഴ​ക്ക​ൻ ജ​ർ​മ്മനി) ഇ​ട​ക്കാ​ല ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രിയായി അധികാരത്തിലെത്തിയത്.

1961 മുതൽ 1989 വരെ വിഭജിച്ച് നിന്ന പശ്ചിമ – പൂർവ്വ ജ​ർ​മ്മനികളുടെ ഏ​കീ​ക​ര​ണ​മാ​ണ് മോ​ഡ്രോ​വിൻ്റെ ഏ​റ്റ​വും വ​ലി​യ ഭരണനേ​ട്ട​മെ​ന്ന് ലെ​ഫ്റ്റ് പാ​ർ​ട്ടി പാ​ർ​ല​മെ​ന്റ​റി ഗ്രൂ​പ്പ് പ​റ​ഞ്ഞു. ബ​ർ​ലി​ൻ മ​തി​ൽ ത​ക​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തി​ന​കം 1990 ഒ​ക്ടോ​ബ​ർ മൂ​ന്നി​നാ​ണ് അ​ന്ന​ത്തെ പ​ശ്ചി​മ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഹെ​ൽ​മു​ട്ട് കോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജ​ർ​മ്മൻ ഏ​കീ​ക​ര​ണം ന​ട​ന്ന​ത്. ഏകീകരണത്തിന് ശേഷം ജർമ്മൻ പാ​ർ​ല​മെ​ന്റം​ഗം, യൂ​റോ​പ്യ​ൻ പാ​ർ​ല​​മെ​ന്റം​ഗം എ​ന്നീ നി​ല​ക​ളി​ലും മോഡ്രോവ് പ്ര​വ​ർ​ത്തി​ച്ചു.

ഇന്നത്തെ പോ​ള​ണ്ടി​ലു​ള്ള ജാ​സെ​നി​റ്റ്സ് നഗരത്തിൽ 1928ലാ​ണ് മോ​ഡ്രോ​വ് ജ​നി​ച്ച​ത്. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ലെ സൈനികനായി മോ​ഡ്രോ​വ് സേവനമനുഷ്ടിച്ചിട്ടുണ്ട്. സോ​വി​യ​റ്റ് – ക​മ്മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ട് താ​ൽ​പ​ര്യം മൂലം അദ്ദേഹം കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലെ വി​പ്ല​വ പാ​ർ​ട്ടി​യാ​യ സോ​ഷ്യ​ലി​സ്റ്റ് യൂ​ണി​റ്റി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here