കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അന്തേവാസി ചാടിപ്പോയി. കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് ചാടിപ്പോയത്. ഇന്നലെ രാത്രിയാണ് സംഭവം.ഫൊറൻസിക് വാർഡിലെ തടവുകാരിയായ പൂനം ദേവിയാണ് രക്ഷപ്പെട്ടത്. മലപ്പുറം വേങ്ങര സഞ്ചിത് പസ്വാൻ വധക്കേസിലെ പ്രതിയാണിവർ.

ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവർക്ക് മാനിസികാസ്വാസ്ഥ്യമുണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് പൂനംദേവിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

പിന്നീട് വൈദ്യ പരിശോധനകൾ പൂർത്തിയാക്കി ഇവരെ ഫോറൻസിക് വാർഡിൽ പ്രവേശിപ്പിച്ചിരുന്നു . ഈ വാർഡിലെ ശുചിമുറിയിലെ വെന്റിലേറ്റർ കുത്തിത്തുറന്നാണ് ഇവർ രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News