റാപ്പര്‍ കീര്‍നന്‍ ഫോബ്‌സ് വെടിയേറ്റ് മരിച്ചു

പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോബ്‌സ് വെടിയേറ്റ് മരിച്ചു. 35കാരനായ ഫോബ്‌സിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും വെടിയേറ്റു. വെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വച്ചാണ് ആക്രമണം.

എകെഎ എന്ന പേരില്‍ പ്രശസ്തനാണ് കീര്‍നര്‍. ഹോട്ടലില്‍ നിന്ന് കാറിലേക്ക് സുഹൃത്തിനൊപ്പം നടക്കുന്നതിനിടെയാണ് തോക്കുമായി അടുത്തെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്.

കീര്‍നന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അച്ഛനമ്മമാരാണ് മരണ വിവരം പുറം ലോകത്തെ അറിയിച്ചത്. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like