കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസിയെ പിടികൂടി. മലപ്പുറം വേങ്ങരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് രാവിലെ 7.30ന് കോഴിക്കോട് നിന്ന് വേങ്ങരയിൽ ബസിറങ്ങിയപ്പോഴായിരുന്നു ഇവരെ പൊലീസ് പിടിച്ചത്.

ഇന്നലെ രാത്രിയായിരുന്നു കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി പൂനം ദേവി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയത്. കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിവർ. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവർക്ക് മാനിസികാസ്വാസ്ഥ്യമുണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പൂനംദേവിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here