വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബംഗലൂരുവിലേക്ക് മാറ്റി

വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുപോകുന്നത്.

ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗലൂരുവിലേക്ക് പോകുന്നുണ്ട്. ചികിത്സയില്‍ താന്‍ തൃപ്തനാണെന്ന് ബംഗലൂരുവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും നിംസ് ആശുപത്രിയില്‍ മികച്ച ചികിത്സ ലഭിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആശുപത്രിയില്‍ വന്നതിനേക്കാള്‍ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടര്‍മാരും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ് നാന്‍ എംപിയും ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും. തിങ്കളാഴ്ച ന്യുമോണിയ ബാധിച്ച് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിപ്പിച്ചിരുന്നു.

അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും ബംഗലൂരുവിലേക്ക് മാറ്റുന്നത്. പാര്‍ട്ടി ഇടപെട്ടാണ് ഉമ്മന്‍ചാണ്ടിയെ ബംഗലൂരുവിലേക്ക് മാറ്റുന്നത്. ചിക്ത്സയ്ക്കാവശ്യമായ  മുഴുവന്‍ ചെലവും എഐസിസി വഹിക്കും.

നേരത്തെ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മോശമാണെന്നും ചികിത്സ ഉറപ്പാക്കുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News