ഗൂഗിളിന്റെ ‘ബാർഡ്’ അവതരണം പാളി; സുന്ദർ പിച്ചൈക്ക് വിമർശനം

ചാറ്റ്ജിപിടിക്ക് ബദലായി ഗൂഗിൾ അവതരിപ്പിച്ച ‘ബാർഡ്’ന്റെ ആദ്യ അവതരണയോഗം തന്നെ പാളി. ബാർഡ് തെറ്റായ വിവരങ്ങൾ നൽകിയതും ജീവനക്കാരെ കൃത്യമായി കാര്യങ്ങൾ ബോധിപ്പിക്കാതിരുന്നതുമാണ് വലിയ പ്രശ്നങ്ങളിൽ കലാശിച്ചത്. ഈ വിവരം പുറത്തറിഞ്ഞതോടെ ഗൂഗിളിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു.

എ.ഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിടിക്ക് ബദലായാണ് ഗൂഗിൾ ‘ബാർഡ്’ ഒരുക്കിയത്. എന്നാൽ സൗരയൂധം നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു ടെലിസ്കോപ്പിന്റെ വിവരങ്ങൾ തെറ്റായി പറഞ്ഞുകൊണ്ടാണ് ബാർഡ് തുടങ്ങിയത്. ഈ വീഴ്ച ജീവനക്കാരുടെയിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ യോഗത്തിന്റെ വിവരങ്ങൾ തങ്ങളുമായി കൃത്യമായി പങ്കുവെച്ചിരുന്നില്ല എന്ന ആക്ഷേപവും ജീവനക്കാർക്കിടയിലുണ്ട്. പലരും യോഗത്തിനെത്തിയ ശേഷമാണ് ബാർഡിന്റെ കാര്യം അറിയുന്നതുതന്നെ. ചില ജീവനക്കാരാകട്ടെ ഡെമോ അവതരിപ്പിക്കാനുള്ള ഫോണുകൾ പോലും കയ്യിൽ കരുതിയിരുന്നില്ല.

ഡെമോയിൽ സംഭവിച്ച ഇത്തരം വീഴ്ചകൾക്ക് സുന്ദർ പിച്ചൈ വലിയ വിമർശനമാണ് നേരിടുന്നത്. ഗൂഗിളിന്റെത്തന്നെ ആഭ്യന്തര മെസ്സേജിങ് സംവിധാനമായ മെമെജനിൽ പിച്ചൈക്കെതിരെയുള്ള ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്. ബാർഡ് അവതരിപ്പിച്ചതും ജീവനക്കാരെ പിരിച്ചുവിട്ടതും തിടുക്കത്തിലെടുത്ത നടപടിയായിപ്പോയി എന്നും ദീർഘവീക്ഷണത്തോടെ തീരുമാനമെടുക്കുന്ന പിച്ചൈ തിരിച്ചുവരണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ചിലരാകട്ടെ, ജീവനക്കാരുടെ പെർഫോമൻസ് പരിശോധിക്കുന്ന അതേ നടപടിക്രമങ്ങൾ നേതൃനിരയ്ക്കും ബാധകമാക്കണമെന്നുവരെ അഭിപ്രായപ്പെട്ടു. ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ ഓഹരിവില മൂന്ന് ശതമാനം ഉയർന്നുവെന്നും, എന്നാൽ തിടുക്കപ്പെട്ട് നടത്തിയ ‘ബാർഡ്’ പ്രദർശനം മൂലം ഓഹരിവില എട്ട് ശതമാനം കൂപ്പുകുത്തിയെന്നുമാണ് മറ്റൊരു വിമർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News