ടാറ്റ സ്റ്റീലുമായുള്ള ഏഴ് അനുബന്ധ കമ്പനികളുടെ ലയനം ഉടൻ പൂർത്തിയാകും

ടാറ്റ സ്റ്റീലിന്റെ ഏഴ് അനുബന്ധ കമ്പനികളുമായുള്ള ലയനനടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ടാറ്റ സ്റ്റീൽ സി.ഇ.ഓയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രൻ പറഞ്ഞു. ലയനം 2023-24 സാമ്പത്തിക വർഷത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അംഗുൽ എനർജി, ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് (ടി.എസ്‌.പി.എൽ), ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ മെറ്റാലിക്‌സ്, ഇന്ത്യൻ ടിആർഎഫ്, സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ്,ടാറ്റ സ്റ്റീൽ മൈനിംഗ് ആൻഡ് എസ് ആൻഡ് ടി മൈനിംഗ് എന്നിവയാണ് ലയന നടപടികളുമായി മുന്നോട്ട് പോകുന്നത് എന്നും നരേന്ദ്രൻ വ്യക്തമാക്കി.

മുമ്പ് 2022 സെപ്റ്റംബറിൽ, കൂടുതൽ ഉയർന്ന കാര്യക്ഷമതയ്ക്കും ചെലവ് കുറയ്ക്കുന്നതിനുമായി ആറ് സ്ഥാപനങ്ങളെ ലയിപ്പിക്കാനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകിയിരുന്നു. ഇതിൽ അംഗുൽ എനർജിയെക്കൂടി ഉൾപ്പെടുത്തിയതായി നരേന്ദ്രൻ പറഞ്ഞു. അടുത്തിടെ ഏറ്റെടുത്ത എൻ.ഐ.എൻ.എല്ലിനെ ടാറ്റ സ്റ്റീലിൽ ലയിപ്പിക്കുമോ എന്ന ചോദ്യത്തിന് പെട്ടെന്ന് അത്തരം നടപടികളൊന്നുമുണ്ടാകില്ല എന്നും സി.ഇ.ഒ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News