ഇറാന്‍ പ്രസിഡന്റ് ചൈനയിലേക്ക്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ചൈന സന്ദര്‍ശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. അമേരിക്കയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധം മോശമായി തുടരുന്നതിനിടെയുള്ള ഇറാന്‍ പ്രസിഡന്റിന്റെ ചൈനീസ് സന്ദര്‍ശനത്തിന് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളാന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News