ഭൂകമ്പം; തുര്‍ക്കിയില്‍ കരാറുകാരെ അറസ്റ്റു ചെയ്യുന്നു

ഭൂകമ്പത്തേത്തുടര്‍ന്നുണ്ടായ ജനരോഷം ശമിപ്പിക്കാനുള്ള നടപടികളുമായി തുര്‍ക്കി സര്‍ക്കാര്‍. ഭൂകമ്പ പ്രതിരോധനിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ പണിത കരാറുകാരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുകയാണ്.

തകര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മ്മിച്ച കരാറുകാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. 130 കരാറുകാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി കരാറുകാര്‍ക്ക് സമന്‍സ് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റ് ഭയന്ന് നിരവധി കരാറുകാര്‍ രാജ്യം വിടാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂകമ്പത്തെ അതിജീവിക്കാന്‍ കഴിയുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെന്ന നിയമം തുര്‍ക്കിയില്‍ നിലവിലുണ്ട്. എന്നാല്‍ ഈ നിമയം പാലിക്കപ്പെടാറില്ല. വേണ്ടത്ര അകലം പാലിക്കാതെ അടുത്തടുത്തായി വീടുകള്‍ നിര്‍മ്മിച്ചവരെയും ഭൂകമ്പ പ്രതിരോധ സാമഗ്രികള്‍ ഉപയോഗിക്കാത്തവര്‍ക്കെതിരെയുമാണ് നിയമനടപടി പുരോഗമിക്കുന്നത്. എന്നാല്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും അവരുടെ സഹായികള്‍ക്കുമെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 28000ത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 6000 ലധികം കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News