വനിതാ ലോകകപ്പ് ട്വന്റി 20: ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി.

പുറത്താകാതെ അര്‍ദ്ധസെഞ്ച്വറി നേടിയ (55 പന്തില്‍ നിന്ന് 68) ക്യാപ്റ്റന്‍ ബിസ്മ മറൂഫും 23 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത അയേഷ നസീമുമാണ് പാക്കിസ്ഥാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി രാധാ യാദവ് 2 വിക്കറ്റും പൂജ വസ്ത്രാക്കര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വിജയം ആധികാരികമായിരുന്നു. അര്‍ദ്ധസെഞ്ച്വറി (38 പന്തല്‍ 53) നേടിയ ജമീമ റോഡ്രിഗസിന്റെയും പുറത്താകാതെ 20 പന്തില്‍ നേടിയ 31 റണ്‍സ് നേടിയ റിച്ച ഘോഷിന്റെയും പിന്‍ബലത്തില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യം കണ്ടു. ജമീമ റോഡ്രിഗസ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഓപ്പണിംഗ് ഇറങ്ങിയ യസ്തിക ഭാട്ടിയ 20 പന്തില്‍ 17 റണ്‍സും, ഷഫാലി വര്‍മ 25 പന്തില്‍ 33 റണ്‍സും, നാലാമതായി ഇറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 12 പന്തില്‍ 16 റണ്‍സും നേടിയപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസമായി. പാകിസ്ഥാന് വേണ്ടി നഷ്‌റ സന്ധു 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News