ഹജ്ജ് യാത്ര: സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍ ഫലം കണ്ടു

സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍ മൂന്ന് ഹജ്ജ് യാത്രാ പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറായതോടെയാണ് സംസ്ഥാനത്തെ 3 ഹജ്ജ് പുറപ്പെടല്‍ കേന്ദ്രത്തിനും അംഗീകാരം ലഭിച്ചത്. ഇത്തവണത്തെഹജ്ജ് യാത്രയ്ക്ക് കേരളത്തില്‍ 3 പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു.

ഈ വര്‍ഷത്തെ ഹജ്ജ് യാത്ര മെയ് 21 മുതല്‍ ജൂണ്‍ 22 വരെ രണ്ടു ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടത്തില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നും മദീനയിലേക്കാകും യാത്ര. ഇവരുടെ മടക്കയാത്ര ജിദ്ദയില്‍നിന്നായിരിക്കും. രണ്ടാംഘട്ടത്തിലുള്ളവര്‍ ജിദ്ദയിലേക്കാണ് പുറപ്പെടുക. ഇവര്‍ മടങ്ങുന്നത് മദീനയില്‍ നിന്നായിരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

യാത്ര പുറപ്പെടുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്പ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് 25 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്നായിരിക്കും യാത്ര. ജൂലൈ 3 മുതല്‍ ആഗസ്റ്റ് 2 വരെയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. പരമാവധി 30 മുതല്‍ 40 ദിവസം വരെയാണ് യാത്രദൈര്‍ഘ്യത്തിന്റെ കാലയളവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News