ലിഫ്റ്റിനിടയില്‍ കുടുങ്ങിയ 15കാരന്‍ മരിച്ചു

ലിഫ്റ്റിനിടയില്‍ വീണ 15കാരന് ദാരുണാന്ത്യം. ദില്ലിയിലെ ബവന വ്യവസായ മേഖലയിലെ അലോക് എന്ന കുട്ടിയാണ് എയര്‍ കൂളര്‍ ഫാക്ടറിയുടെ ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ് മരിച്ചത്. ഫാക്ടറിയുടെ രണ്ടാം നിലയില്‍ നിന്നാണ് കുട്ടി ലിഫ്റ്റിനിടയിലേക്ക് വീണത്. താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് വന്ന ലിഫ്റ്റ് കുട്ടിയെ ഷാഫ്റ്റിനോട് ചേര്‍ത്ത് ഞെരുക്കി. കുട്ടിക്ക് വൈദ്യുതാഘാതവും ഏറ്റിട്ടുണ്ടെന്ന് ഡോകട്ര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം ലിഫ്റ്റിന്റെ മൂവിംഗ് വയറുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മെക്കാനിക്കല്‍ ലിഫ്റ്റ് ആയതിനാല്‍ വയറു കളിലൂടെ വന്‍തോതില്‍ വൈദ്യുതി കടന്നു പോകാറുണ്ട്. ഇതായിരിക്കാം വൈദ്യുതാഘാതമേല്‍ക്കാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ അമ്മ എയര്‍ കൂളര്‍ ഫാക്ടറിയിലെ ജീവനക്കാരിയാണ്. തന്നോടൊപ്പം ഫാക്ടറിയിലേക്ക് വരുന്ന കുട്ടിയെ കൊണ്ടും തൊഴിലുടമകള്‍ ജോലി ചെയ്യിപ്പിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ലിഫ്റ്റിന് സമീപം ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കുട്ടി താഴേക്ക് വീണത് എന്നും അമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News