ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്.  സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി  ഷാര്‍ജ ബുതീനയിലാണ് സംഭവം. രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും  ആക്രമണത്തില്‍ പരുക്കേറ്റു.

ഹക്കിം ജോലി ചെയ്യുന്ന സ്ഥാപനത്തിന്  സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കമുണ്ടായി. പരിഹരിക്കാന്‍ എത്തിയപ്പോഴാണ്  ഹക്കീമിന് കുത്തേറ്റത്. തര്‍ക്കത്തിനിടയില്‍ പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. ഷാര്‍ജയിലെ  പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലുണ്ടായിരുന്ന ഹക്കീമിന്റെ ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News