പ്രണയദിനത്തില്‍ സമ്മാനങ്ങള്‍ വേണ്ട

ഫ്രെബ്രുവരി 14ലെ പ്രണയദിനാഘോഷം നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെ പ്രണയദിന സമ്മാനങ്ങള്‍ വില്‍ക്കുന്നതിനെതിരെയും ഹിന്ദു സംഘടനകള്‍. പ്രണയദിനാഘോഷത്തിന് മുന്നോടിയായി മംഗളൂരു നഗരത്തിലെ കടകളില്‍ വില്‍പ്പനയ്ക്കായി പ്രണയദിനത്തിന് സമ്മാനിക്കുന്ന ഗിഫ്റ്റുകളും കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ ബജ്‌റംഗ്ദളാണ് രംഗത്തെത്തിയിരിക്കുന്നത്. ബജ്‌റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ സമ്മാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പ്രസ്താവന ഇറക്കിയിട്ടുണ്ട്.

പാശ്ചാത്യ സംസ്‌കാരം ഇന്ത്യയിലേക്ക് പറിച്ചു നടുന്നതിന്റെ അടയാളമാണ് പ്രണയ ദിനം. അത് ഇന്ത്യന്‍ പൈതൃകം തകര്‍ക്കും എന്നതിനൊപ്പം അനാശാസ്യ പ്രവണതകള്‍ക്ക് വഴിവെക്കുകയും ചെയ്യുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

പ്രണയദിനാഘോഷം നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹിന്ദു ജനജാഗ്രത സമിതി രംഗത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സംഘടനാ സെക്രട്ടറി ഭവ്യ ഗൗഡ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News