ഇംഗ്ലണ്ട് ക്രിക്കറ്റർ ഇയോൻ മോർഗൻ വിരമിച്ചു

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഇയോൻ മോർഗൻ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.

ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഇയോൻ മോർഗൻ. 2019 ലോകകപ്പ് ഫൈനലിൽ ന്യൂസിലാന്റിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത്. ക്രിക്കറ്റ് കണ്ടുപിടിച്ച രാജ്യത്തിന് ഇതുവരെ ഒരു വേൾഡ്കപ്പ് പോലും നേടാനായില്ല എന്ന വിമർശനത്തിന് മറുപടി ആയിരുന്നു ഈ മത്സര വിജയം.

കഴിഞ്ഞ വർഷം ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മോർഗൻ വിവിധ രാജ്യങ്ങളുടെ ലീഗ് മത്സരങ്ങളിൽ സജീവമായിരുന്നു. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് മോർഗൻ അവസാനമായി കളിച്ചത്. 2021 ലെ ഐ.പി.എൽ ഫൈനലിൽ കൊൽക്കത്തയെ മോർഗൻ ഫൈനൽ വരെ എത്തിച്ചെങ്കിലും ചെന്നൈയോട് പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News