കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍ ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പുറകില്‍ ബൈക്ക് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. പുതുക്കോട് സ്വദേശി 21 വയസ്സുള്ള ശ്രദേഷ് ആണ് മരിച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തിക്കയറിയതിനെ തുടര്‍ന്നായിരുന്നു ശ്രദേഷിന്റെ മരണം.

ഇന്ന് വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇത് അറിയാതെയാണ് ബൈക്ക് യാത്രക്കാരന്‍ ലോറിക്ക് പുറകില്‍ ഇടിച്ച് കയറിയത്. അപകടം ഉണ്ടായ ഉടന്‍ പീച്ചി പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ ലോറിയില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ, വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകട സൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതെന്നാണ് ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News