കാട്ടുപോത്തുകളുടെ കൂട്ട ആക്രമണം; ബൈക്കില്‍ പോയ യുവാവിന് പരുക്ക്

പത്തനാപുരത്ത് ബൈക്കില്‍ പോയ യുവാവിനെ കാട്ടുപോത്തുകള്‍ ഇടിച്ചിട്ടു. വെട്ടിത്തിട്ട നല്ലകുളം സ്വദേശി ബിനു(27) വിനെയാണ് കാട്ടുപോത്തുകള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിലേക്കു പോകുന്നവഴി കടശ്ശേരി ഭാഗത്തുവെച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന മൂന്ന് കാട്ടുപോത്തുകള്‍, ബൈക്കിലെത്തിയ ബിനുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ബിനുവിനെ കാട്ടുപോത്തുകള്‍ വീണ്ടും ആക്രമിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here