കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിത്തം

കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിത്തം. വാഹന പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഒരു കാര്‍ കത്തി നശിച്ചു. മറ്റൊരു കാറും സ്‌കൂട്ടറും ഭാഗികമായി കത്തിനശിച്ചു. ചപ്പുചവറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. രാത്രി ഏഴരയോടെയാണ് സ്‌ഫോടനത്തോടെ തീ ആളി പടര്‍ന്നത്.

പാര്‍ക്കിംങ്ങിന് സമീപം സൂക്ഷിച്ച പെയിന്റ് ടിന്നില്‍ നിന്നാണ് തീ കാറിലേക്ക് പടര്‍ന്നത്. സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിനും തീ പിടിച്ചു. ഒരു സ്‌കൂട്ടറും കത്തി. നാട്ടുകാരുടേയും റെയില്‍വെ സ്റ്റേഷനില്‍ ഉള്ളവരുടെയും സമയോചിത ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.

ബീച്ച്, കൊയിലാണ്ടി ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് എത്തിയ 4 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം, അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കി. പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹന ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here