പണം തട്ടാൻ എടിഎമ്മിൽ പടക്കം വെച്ച് പൊട്ടിച്ചു; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

എടിഎം പടക്കം വെച്ച് തകർത്ത് പണം തട്ടാൻ ശ്രമം. പാലക്കാട് എലമ്പുലാശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ നിന്നാണ് ഇന്ന് പുലർച്ചെ 4 മണിയോടെ പണം തട്ടാൻ ശ്രമം നടന്നത്. അലാറം മുഴങ്ങിയതോടെ ബാങ്ക് മാനേജർ പൊലീസിൽ വിവരം അറിയിക്കുകയും ഉടൻ സംഭവസ്ഥലത്ത് എത്തുകയുമായിരുന്നു. ഇതോടെ വലിയൊരു കവർച്ചാ ശ്രമമാണ് പരാജയപ്പെട്ടത്.

നീല ഷർട്ടും, മുഖം മൂടിയും ധരിച്ച ഒരാൾ എടിഎമ്മിനുള്ളിൽ കയറി പടക്കം പൊട്ടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കൈരളിന്യൂസിന് ലഭിച്ചു. സംഭവത്തിൽ പണമൊന്നും നഷ്ട്ടമായിട്ടില്ല . പ്രതിയെ കുറിച്ച് മണ്ണാർക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News