BBC ഓഫീസിൽ റെയ്ഡ്

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള  ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന  ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജീവനക്കാരോട് ഓഫീസിൽ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ഓഫീസ് അധികൃതർ അറിയിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബി ബി സി ഓഫീസുകളിൽ പരിശോധന നടക്കുന്നത്. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച, ഇന്ത്യയിൽ  ബിബിസി  നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News