വാഷിംഗ് മെഷീനിലെ സോപ്പുവെള്ളത്തില്‍ വീണ ഒന്നരവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

വാഷിംഗ് മെഷീനില്‍ വീണ ഒന്നരവയസ്സുകാരന്‍  അത്ഭുതകരമായി രക്ഷപെട്ടു. ഒന്നരവയസ്സുകാരന്റെ അതിജീവന വഴികള്‍ അറിഞ്ഞാല്‍ അതിഭാവുകത്വമെന്നേ തോന്നു.

ദില്ലിയില്‍ വാഷിംഗ് മെഷിനുള്ളില്‍ വീണ കുട്ടി കാല്‍മണിക്കൂറോളമാണ് സോപ്പ് വെള്ളത്തില്‍ കിടന്നത്.  തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടി ഒരാഴ്ചയോളം അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവനെ  മാറ്റി. രണ്ടാഴ്ചയോളം വാര്‍ഡിലും ചിലവഴിച്ചതിന് ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജജ് ചെയ്യുന്നത്. കുട്ടി സാധാരണ രീതിയില്‍ പെരുമാറുകയും ശരിയായി നടക്കുകയും ചെയ്യുന്നുണ്ടെന്ന് അവനെ ചികിത്സിച്ച വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പൂര്‍ണ്ണമായ അബോധാവസ്ഥയിലായിരുന്നു കുട്ടി. പ്രതികരണ ശേഷി നഷ്ടപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്വാസതടസ്സവും ഉണ്ടായിരുന്നു. ദുര്‍ബലമായ ഹൃദയമിടിപ്പും താഴ്ന്ന പള്‍സും ബിപിയുമായാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സോപ്പ് വെള്ളം കാരണം ശരീരത്തിനുള്ളില്‍ പ്രവേശിച്ചത്  കാരണം ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉള്‍പ്പെടെ  കുട്ടിയുടെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്താണ്ട് നിലച്ച നിലയിലായിരുന്നു.

കുട്ടിക്ക് കെമിക്കല്‍ ന്യൂമോണിറ്റിസും പിടിപെട്ടു. കെമിക്കല്‍ പുക ഉള്ളിൽച്ചെല്ലുകയോ ചില രാസവസ്തുക്കള്‍ ശ്വസിക്കുകയോ  ചെയ്യുന്നത് മൂലം ശ്വാസകോശത്തിന് വീക്കമുണ്ടാകുകയും  ശരിയായ ശ്വസനം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത്തരത്തില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിയത് കുട്ടിക്ക് ന്യുമോണിയ ബാധയുണ്ടാക്കി. ഇതിനെല്ലാം പുറമെ ദഹനനാളത്തിലെ അണുബാധയും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായതായി ഫോര്‍ട്ടിസ് ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗത്തിലെ കണ്‍സള്‍ട്ടന്റായ ഡോ.ഹിമാന്‍ഷി ജോഷി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here