ചേമ്പിന്‍തണ്ട് കൊണ്ട് പുളിങ്കറി ആയാലോ?

പ്രകൃതിദത്തമായ വിഭവങ്ങള്‍ കൊണ്ടുണ്ടാക്കുന്ന കറികള്‍ ഏറെ ആരോഗ്യപ്രദമാണ്. ഇന്ന് നമുക്ക് ചേമ്പിന്‍തണ്ട് പുളിങ്കറി പരിചയപ്പെട്ടാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1. ചേമ്പിന്റെ തണ്ട് തൊലി കളഞ്ഞ് അര ഇഞ്ച് കനത്തില്‍ കഷ്ണങ്ങളാക്കിയത്- രണ്ടു കപ്പ്

പച്ചമുളക് – നാല്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

വെള്ളം – രണ്ടു വലിയ സ്പൂണ്‍

2. വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍

3. വെള്ളം – ഒന്നരക്കപ്പ്

4. കായം – ഒരു ചെറിയ കഷണം

5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

6. കടുക് – കാല്‍ ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – ഒന്ന്, രണ്ടായി മുറിച്ചത്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

കഷ്ണങ്ങളാക്കിയ ചേമ്പ് മണ്‍ചട്ടിയില്‍ യോജിപ്പിച്ച് അടുപ്പത്തു വച്ചു വേവിക്കണം. അല്‍പം വെള്ളത്തില്‍ പുളി കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുക്കണം. ശേഷം, ഒന്നരക്കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് ചേമ്പിന്‍തണ്ട് കൂട്ടിലൊഴിക്കണം. കായം ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാം. വെളിച്ചെണ്ണയില്‍ ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് താളിച്ച് കറിയില്‍ ഒഴിച്ചു വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News