ദാസന്റെ ജീവിത യാത്രയുമായി ഏകൻ; ഫെബ്രുവരി 24 മുതൽ തീയേറ്ററുകളിൽ

ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന “ഏകൻ” ഫെബ്രുവരി 24 – ന് തീയേറ്ററുകളിൽ . ബൈബിൾ പ്രകാരം മരിച്ചവരെ ശവക്കുഴികളിൽ അടക്കം ചെയ്യുന്നത് വിശുദ്ധിയുടെ ഒരു പ്രവൃത്തിയും ഭൂമിയിലെ ഏറ്റവും മഹത്തരമായ ജോലിയുമായാണ് കണക്കാക്കുന്നത്. എന്നാൽ ഇടവകയിൽ ഈ തൊഴിലെടുക്കുന്നവർ വെറുക്കപ്പെട്ടവരും നിരാലംബരുമാണ്. ശവക്കുഴി കുഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പിതാവിൽ നിന്നും കുട്ടിക്കാലത്ത് തന്നെ മനസ്സിലാക്കിയ ദാസൻ തന്റെ ബാല്യകാല സുഹൃത്തായ ജൂണയെ സ്നേഹിക്കുന്നു. ആ പ്രണയം പുറംലോകം അറിഞ്ഞപ്പോൾ അവളുടെ പിതാവ് പത്രോസ്, ദാസനെ മൃഗീയമായി കയ്യേറ്റം ചെയ്യുന്നു.തുടർന്നുള്ള സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് ഏകൻ എന്ന ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്.

അഞ്ജലികൃഷ്ണ , പുനലൂർ തങ്കച്ചൻ , ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, സനേഷ്, അശോകൻ , സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.   ഛായാഗ്രഹണം – പ്രശാന്ത്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, സംഗീതം – റോണി റാഫേൽ , കല- മണികണ്ഠൻ, ചമയം – അനിൽ നേമം, കോസ്റ്റ്യും – അനുജ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബേബി, സുനിൽകുമാർ , പ്രൊഡക്ഷൻ കൺട്രോളർ – വിവിൻ മഹേഷ്, സൗണ്ട് ഡിസൈൻ – എൻ. ഷാബു, സൗണ്ട് റിക്കോർഡിംഗ് – ശ്രീകുമാർ , മിക്സിംഗ് – ആദർശ് , സ്‌റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ്സ്, പബ്ളിസിറ്റി & ഡിസൈൻസ് – എച്ച് & എച്ച് കമ്പനി, ട്രാവൻകൂർ ഒപ്പേറ ഹൗസ്, സ്റ്റിൽസ് – അനൂപ്, പിആർഓ- അജയ് തുണ്ടത്തിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News